
ഇതു യുദ്ധസ്മാരകം- ഒന്നാം ലോകമഹായുദ്ധസ്മാരകത്തില്‍ പങ്കെടുത്ത ഇന്‍ഡ്യന്‍ പട്ടാളക്കാരെ സ്മരിക്കുനന്തിനായി സ്ഥാപിച്ചത്. പാളയം ലൈബ്രറിയുടെ മുന്നിലായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലേക്കും പുതിയ സെക്രട്ടറിയേറ്റിലേക്കുമുള്ള വഴിയിലുള്ള വളവിലായി ഇതു സ്ഥിതി ചെയ്യുന്നു.

അനന്തപുരിയില്‍ എല്‍ എം എസ് ജംഗ്ഷനിലുള്ള രാമാരായര്‍ വിളക്കുകളിലൊന്ന്(അവിടെ രണ്ടെണ്ണമുണ്ട്, ഒന്നു എല്‍ എം എസ് ചര്‍ച്ചിനു മുന്നിലായി നടപ്പാതയില്‍) . ഈ ചിത്രം എടുക്കുന്ന സമയത്ത് എസ് എഫ് ഐയുടെ സംസ്ഥാനസമ്മേളനം നടക്കുകയായിരുന്നതിനാല്‍ അവരുടെ കൊടിയും മറ്റും അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് കുറച്ച് ഭാഗം മറഞ്ഞിരിക്കുന്നു. തിരുവിതാംകൂറിലെ ദിവാനായിരുന്ന രാമരായര്‍ സ്ഥാപിച്ച വിളക്കായതിനാല്‍ ഇതു രാമരായര്‍ വിളക്കെന്നറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ പ്രതിമ സ്റ്റാച്യുവില്‍ സ്ഥാപിചിട്ടുണ്ട്..

രക്തസാക്ഷി മണ‌്ടപം. പാളയം മുസ്ലിം പള്ളിയുടെ മുന്നില്‍. അവിടെയുമുണ്ടായിരുന്നു കുറെ കൊടികള്‍, അതോണ്ട് ശരിക്കും നല്ല രീതിയില്‍ എടുക്കാന്‍ പറ്റിയില്ല..:(

വിശ്വപ്രസിദ്ധമായ കോവളം ബീച്ച്. സഞ്ചാരികളുടെ പറുദീസ (ചുമ്മാ വെറുതെ സായിപ്പന്മാരെ പറ്റിക്കാന്‍ കൊള്ളാം) ഇവിടെ മുഴുവന്‍ ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ദൂരെയായി ലീലയുടെ പഞ്ചനക്ഷത്ര ഹോട്ടല്‍ കാണാം..
കോവളം തീരത്തിന്റെ മറ്റൊരുഭാഗത്തിന്റെ ചിത്രം..ഈ ചിത്രത്തില്‍ ഒന്നു രണ്ട് ഗോസായി പെണ്‍കുട്ടികളെ കാണാം. (അവരെ നോക്കിയെടുത്ത ഫോട്ടൊയല്ല തെറ്റിദ്ധരിക്കരുതു പ്ലീസ്....!)
തീരത്തു നിന്നും കടലിലേക്കു വായും നോക്കി നില്‍ക്കുന്ന മറ്റൊരു ഗോസായിക്കൂട്ടം..(ഇവിടെന്താണാവൊ ഇത്രക്കു നോക്കി കാണാനുള്ളത്..??)

9 comments:
ഇനിയും വരട്ടെ കാഴ്ചകള്‍...നയനാന്ദകരമായ കാഴ്ചകള്‍
എനിക്ക് വയ്യ...യാരിദ്? രക്തസാക്ഷിമണ്ഡപത്തിന്റെ ഒരു ഫോട്ടോ ഞാനും പോസ്റ്റും..അത്രക്കായോ...
യാരിദ്? ഇതു നല്ല പേരു തന്നെ.
പടംസ് കൊള്ളാം :-)
ee rakthasaakshi maNDapam kaNTiTTaaNu vayalaar 'balikuTeerangngaLE' ezhuthiyath.
യാരിദ് മാപ്പിളെ നിനക്കു സുഖമാണൊ ഏടെ ആ കോവളത്തൂടെ കറങ്ങാന്‍ നടക്കരുതെന്നു പലവട്ടം നിന്നോട് ഞാന്‍ പറഞ്ഞിട്ടുള്ളതല്ലെ അല്പം പഞ്ചാരയടിച്ചു കഴിഞോട്ടെ അപ്പി ഞാനിവിടെ
ചിത്രങ്ങള്‍ ഇനിയും വരട്ടെ.
"(അവരെ നോക്കിയെടുത്ത ഫോട്ടൊയല്ല തെറ്റിദ്ധരിക്കരുതു പ്ലീസ്....!)"
ഓരോരോ മനസ്സാക്ഷിക്കുത്തുകളേ! :)
എന്നിട്ടും ചിത്രങ്ങള്‍ നന്നായി! :)
ഓ എന്റെ തിരുവനന്തപുരം!!!
ഇത്ര ഗ്രാമീണമായ ഒരു നഗരം :)
ചിത്രങ്ങള്‍ കാണാന്‍ വന്ന എല്ലാവര്‍ക്കും, നന്ദി...:)
Post a Comment