മാങ്ങയുടെ ശാസ്ത്രിയ നാമ മാംഗിഫെറ ഇന്‍ഡിക എന്നാണ്. തറവാട് പേര് Anacardiaceae ( വേണമെങ്കില്‍ അനാകോണ്ട എന്നു വായിച്ചോളു- ആര്‍നോള്‍ഡ് സ്വാര്‍സെനഗറെ ഞങ്ങളു തിരുവനന്തപുരത്തു വിളിക്കാന്‍ സൌകര്യത്തിനായി ആര്യനാട് ശിവശങ്കരന്‍ എന്നു പറയുന്നതു പോലെ). തറവാട് ഇവിടെ തന്നെ,ഇന്‍ഡ്യ. കശുവണ്ടി, ജമൈക്കന്‍ പ്ലം മുതലായവയുടെ അടുത്ത ബന്ധു കൂടീയാണ് മാങ്ങ. ഏകദേശം 20 മില്യണ്‍ മെട്രിക് ടണ്‍ മാമ്പഴം ഒരു വര്‍ഷം ലോകത്തൊട്ടാകെ ഉലപാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്ക്.
നമുക്കൊക്കെ “അഫിമാനിക്കാനായി“ മറ്റൊരു കാര്യംകൂടി മാംഗൊ എന്ന വാക്കിന്റെ ഉല്‍ഭവം മാങ്ങ എന്ന മലയാളം വാക്കാണെന്ന് പലയിടത്തും ഞാന്‍ കണ്ടു. പക്ഷെ ഈ മാങ്ങ എന്ന് മലയാളത്തില്‍ പേരുവന്നത് പോര്‍ട്ടുഗീസില്‍ നിന്നുമാണെന്നും കണ്ടു!! ചിലയിടത്തു തമിഴില്‍ നിന്നാണ് ഈ വാക്കിന്റെ ഉല്‍ഭവമെന്നും..!!!അതു പോലെ ഏകദേശം 1000 ത്തോളം ഇനങ്ങള്‍ ഭാരതത്തില്‍ മാത്രമുണ്ടത്രെ. ഇന്ത്യയുടെ ദേശിയഫലമാണ് മാമ്പഴം. മാമ്പഴത്തിനെ പഴങ്ങളുടെ രാജാവായി കണക്കു കൂട്ടുന്നു.ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്ന മുന്നാമത്തെ ഫലമാണ് മാമ്പഴം.
വൈറ്റമിന്‍ എ, സി, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മാമ്പഴം. ഡയിലി ഒരു മാമ്പഴം കഴിക്കുന്നതു നല്ലതാണെന്ന് പറയപ്പെടുന്നു.
മൂന്നര ഔണ്‍സുള്ള ഒരു കഷണം മാമ്പഴത്തിലെ ന്യൂട്രിഷന്റെ അളവ് ദാ താഴെക്കൊടൂക്കുന്നു
Calories - 66
Protein - 0.5g
Total Carbohydrate - 17g
Fat - 0.27g
Cholesterol - 0mg
Sodium - 2mg
Potassium - 156mg
Vitamin A - 3,890IU
Vitamin C - 27mg
ബി സി 2000 മാണ്ടു മുതല്‍ തന്നെ മാങ്ങയുടെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നു. ബി സി 5-ആം നൂറ്റാണ്ടില്‍ ബുദ്ധഭിക്ഷുക്കള്‍ മാങ്ങ അടിച്ചു മാറ്റി നേരെ മലയായിലേക്കു കയറ്റിയയച്ചു.
എ ഡി പത്താം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ വ്യാപാരികള്‍ വഴി ഇതു മധ്യേഷ്യയിലെക്കും അതു വഴി കിഴക്കന്‍ ആഫ്രിക്കയിലുമെത്തി. 15-ആം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരുടെ വരവോടെ മാങ്ങ തെക്കെ അമേരിക്കയിലേക്കും ഫിലിപ്പൈന്‍സിലേക്കും പടിഞ്ഞാറന്‍ ആഫ്രിക്കയിലെക്കും എത്തിചേര്‍ന്നു.
സന്തോഷത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമായിട്ടായിരുന്നു പണ്ടു കാലങ്ങളില്‍ മാവിനെ കണക്കു കൂട്ടിയിരുന്നതു. അതു കൊണ്ട് തന്നെ വിവാഹച്ചടങ്ങുകളിലും, ആഘോഷങ്ങളിലും മറ്റും മാവിലയും മറ്റും കൊണ്ട് ഭവനങ്ങളും മറ്റും അലങ്കരിക്കുകയും ചെയ്തിരുന്നു. വേദങ്ങളിലും,രാമായണത്തിലും മറ്റും മാമ്പഴത്തെ പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട്.ദേവന്മാരുടെ ആഹാരം കൂടിയാണത്രെ മാമ്പഴം.
ഇനി ഞാന്‍ മാമ്പഴോത്സവത്തിനു പോയപ്പോള്‍ എടൂത്ത മാമ്പഴങ്ങളുടെ ചിത്രങ്ങള്‍..
നമ്മുടെ ഹേമാമാലിനി,അമ്മിണി ചേച്ചി മുതല്‍ ജഹാംഗീര്‍ രാജാവു വരെയുണ്ടായിരുന്നു അവിടെ.. സംശയമുണ്ടെല്‍ നോക്കിക്കോളു
ഇതു ഗുഡാടത്ത്. ഒരു മാങ്ങയുടെ വില 70 രുപ, എകദേശം ഒരു കിലൊയുടെ മുകളിലുണ്ടായിരുന്നു ഒരു മാമ്പഴത്തിന്റെ തൂക്കം.
|ഇവള് ഹേമമാലിനി-സുന്ദരിക്കുട്ടീ!!
കിളീച്ചുണ്ടന്‍ മാമ്പഴം- ഈ മാങ്ങ കണ്ടിട്ടാണ് മോഹന്‍ ലാല് കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയെടുത്തത്!!!
മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു ഞാന്‍-- ഇവന്‍ മല്‍ഗോവ!!!
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പഞ്ചവര്‍ണ്ണക്കിളീ...
അല്‍ഫൊണ്‍സാ- മാമ്പഴ ചക്രവര്‍ത്തി
ഇതു പാതിരി. പള്ളിയിലെ പാതിരിയല്ല!!!
ജഹാംഗീര്‍- സംശയിക്കേണ്ട മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ജഹാംഗിറിന്റെ സ്മരണക്കിട്ടതു തന്നെ ഈ പേര്

27 comments:
thanks! a good research in a jovial style
യാരിദേ,
ശ്രമം നന്നായി. ഡെയിലി ഓരോ മാമ്പഴം കഴിച്ചാല്‍ പതിവായി കല്യാണം കഴിക്കണമെന്നും തോന്നുമത്രെ! അതെന്തായാലും വിശക്കുമ്പോ എന്തെങ്കിലുമൊക്കെ കഴിക്കണമെന്നു് എനിക്കും തോന്നാറുണ്ടു്. അപ്പൊ ബുദ്ധഭിക്ഷുക്കളും അടിച്ചുമാറ്റല്‍ വിദഗ്ദ്ധരാണല്ലേ? ന്യുട്രീഷന്‍ അളവിന്റെ കൂടെ അടിച്ച മരുന്നിന്റെ അളവുകൂടി കൊടുക്കാമായിരുന്നു.
'അമ്മിണി'ക്കു് വല്ലാത്തൊരു വശീകരണശക്തി! എന്താവാം അതിന്റെ രഹസ്യം? ശാലീനതയുടെ ചാരുതയോ, കുലീനതയുടെ കമനീയതയോ, അതോ മാങ്ങാത്തൊലിയുടെ മദാലസതയോ?
അമ്മിണിയ്ക്ക് ലേശം വശപ്പെശകായ ഒരര്‍ത്ഥം സ്ക്കൂള്‍ കാലത്ത് കേട്ടിട്ടുണ്ട്. ആ ആകൃതിയുടെ മാദക ഭംഗിയാകാം ബാബു മാഷേ.....
ശ്യൊ ഒരു കടുക്കാച്ചി മാങ്ങ ഈമ്പി ചുണ്ടിലൂടെ ഒലിപ്പിച്ചു കഴിക്കാന്‍ കൊതിയായി ഓടി വന്നതാ..ആ കുഞ്ഞനെ മാത്രം കണ്ടില്ല..മറ്റെല്ലാ സുന്ദരികളും സുന്ദരന്മാരും ഉണ്ടായിരുന്നു..കടുക്കാച്ചിയെ മറന്നോ ?
കടുക്കാച്ചി ഇല്ല കാന്താരി. പകരം നമ്മുടെ മല്ലികാ ഷെരാവത്തിനെ ഇട്ടിട്ടുണ്ട്.. സന്തോഷമായൊ??
മാങ്ങ എന്ന പേര് എവിടന്നുണ്ടാലും കുഴപ്പമില്ല. ഒരു 10 കിലോ ഇങ്ങോട്ട് അയച്ചേര്.
:)
നമ്മുടെ ബുഷ് മാമ ,ഇന്ത്യയില്‍ പോയി കൊണ്ടുവന്നു ഞങ്ങള്‍ക്കു മാമ്പഴം ..കേരള വാലാ ..അതുകൊണ്ട് ഞങ്ങള്‍ക്കു വേണ്ടാ ...കൊണ്ടുപോ ..കൊണ്ട് പോ ..
അല്ലാ യാരിദ് ?? യാഹൂ കേരളാചാറ്റില്‍ നിന്നും ബ്ലൊഗിനു കിട്ടിയ ഒരു പുതു രക്തമോ,അതോ ഒരു കുഞ്ഞു മൊതലോ..!
കിടിലന്‍ ശ്രമം അപ്പീ.ധൈര്യമായി മുന്നോട്ട്.കാന്താരി പറഞ്ഞ സാധനം എവിടെ ? നാട്ടുമാങ്ങാ ? അതാണ് രാജാവും രാജ്ഞിയും ഒക്കെ.
വട്ടുമാങ്ങ ഇല്ലാത്തതിനാല്‍ ഈ ഉത്സവം ഞാന്‍ ബഹികരിക്കുന്നു :)
കുറെ മാങ്ങയുടെ ചിത്രം കാട്ടി കൊതിപ്പിച്ചു കളഞ്ഞു . വാങ്ങാനാണെന്കില്‍് കയ്യില്‍ കാശില്ല.അതുകൊണ്ട് ഒരു അരക്കിലോ മാങ്ങാ ഇ-മെയില് ആയി അയയ്ച്ചു തന്നേരെ
മൂവാണ്ടന്‍ മാങ്ങ, വട്ടമാങ്ങ, മയില്പീലി മാങ്ങ, ചന്ദ്രക്കാറന്‍ മാങ്ങ, തുടങ്ങിയ നാടന്‍ മാങ്ങകളൊക്കെ ഉണ്ടായിരുന്നോ?
മാവിന്റെ ചോട്ടിലിരുന്നെന്നെ മാങ്ങ തിന്നതൊക്കെ ഓര്‍മ്മിച്ചു പോയി...
ആ അമ്മിണിക്കുട്ടി അസ്സലായിട്ടുണ്ട്
( അതെന്റെ ഓമനപ്പേരാ, ശ് ശ് ആരോടും പറയണ്ടാ ട്ടാ)
ബാബൂജീ, ഞാനെന്നും ഓരോ മാങ്ങ കഴിക്കാറുണ്ട് ( കുഴപ്പാവൊ?)
യാരിദ്.. വെരിഗുഡ്..:)
നമ്മുടേ സ്വന്തം “നാട്ടുമാങ്ങ “ യാണോ കാന്താരിച്ചേച്ചി പോക്കാച്ചിമാങ്ങയെന്നു വിളിച്ചാക്ഷേപിച്ചത്?
അതേയ്, ആ ചരിഞ്ഞിരിക്കുന്ന ചിത്രങ്ങളൊക്കെ എടുത്ത് നിവർത്തി ഇടാമോ?
എന്റെ കഴുത്തുളുക്കി.. നാളെ ഓഫീസില്ലാത്തതു കൊണ്ട് രക്ഷപ്പെട്ടൂ,!
അമ്മിണിക്കുട്ടി എന്ന പ്രിയക്കുട്ടി,
എന്നും ഓരോ മാമ്പഴം എന്നതു് മസാലദോശയ്ക്കു് മുന്‍പോ പിന്‍പോ? ഏതായാലും ദുശ്ചിന്തകള്‍ ഉണ്ടാവാതിരിക്കാന്‍ ഒരു ഏലസ്സു് ഓതിച്ചു് കെട്ടാന്‍ മറക്കണ്ട. ഭര്‍ത്താവിനു് 'ജാവയുടെ പുസ്തകം ഹൃദയത്തില്‍ ചേര്‍ത്തുവച്ചു്' മനസ്സമാധാനത്തോടെ ഉറങ്ങാനും അതു് സഹായിക്കും. :)
യാരിദേ 'ഓഷോ ടോപിക്കിനു്' ചുമ്മാ ഷെമി. പ്രിയക്കു് ഞാനൊരു ആത്മീയ-ആസാമി ഉപദേശം കൊടുത്തതാ. ഇടയ്ക്കിടെ കഥയും കവിതയും ഒക്കെ എഴുതുന്നതല്ലേ. ദോഷമൊന്നും വരരുതല്ലോ!
ജോര്‍ജ്ജ് നന്ദി
ബാബു മാഷെ, പതിവായി കല്യാണം കഴിക്കാന്‍ തോന്നുന്നതു ഒരു രോഗമാണ്. രണ്ടു വഴിയുണ്ട് ഇതു മാറ്റാനായി. ഒന്നു തലക്കു നെല്ലിക്കാത്തളം വെക്കുക, രണ്ട് ഡെയിലി ചൂരല്‍ കഷായം 10 എണ്ണം വീതം നാലു നേരം. ഈ
അസുഖം താനെ മാറും....;)
മാരീചന്‍ മാഷെ, അമ്മിണിക്കല്ലെങ്കിലും വല്ലാത്ത ഒരു മാദകഭംഗി തന്നെ..!!!
കാന്താരിക്കുട്ടി കടുക്കാച്ചി ഉണ്ടായിരുന്നു. ഫോട്ടൊ എടുക്കാന്‍ മറന്നു പോയി..:(
നിരക്ഷരന് ഞാന്‍ 10 അല്ല നൂറുകിലൊ മാമ്പഴം ഞാന്‍ അറ്റാച്ച് ചെയ്തു അയച്ചേക്കാം...:)
കാപ്പിലാന്, ഷാപ്പു പൂട്ടിയതിന്റെ ഹാങ് ഓവര്‍ ഇതു വരെ മാറിയില്ല അല്ലെ..:D
കിരണെ, ജീവിച്ചു പോട്ടെ ഈ പാവപ്പെട്ടവന്‍,രാജഭരണമൊക്കെ പോയി, അതോണ്ട് രാജാവുമില്ല രാജ്ഞിയുമില്ല ഇപ്പോള്‍...;)
ജിഹേഷ്: ബഹിഷക്കരിക്കും, ബഹിഷ്ക്കരിക്കും, ഉത്സവം നമ്മളു ബഹിഷ്ക്കരിക്കും....;)
ഡോണിനു ഞാന്‍ മാമ്പഴം മെയില്‍ ചെയ്തിട്ടുണ്ട്, കിട്ടിയാലുടന്‍ വിവരമറിയിക്കണം..!!
കുതിരവട്ടന്‍സ്: എല്ലാം ഉണ്ടായിരുന്നു, ഫോട്ടൊയും കയ്യിലുണ്ട്, പക്ഷെ പേജ് ഡൌണ്‍ലോഡ് ചെയ്യാന്‍ താമസിക്കും, അതുകൊണ്ട് ഇട്ടില്ലായെന്നെയുള്ളൂ. അതു പോലെ ധൃതി പിടിച്ചെടുത്ത ഫോട്ടൊയാണ്. ഒന്നും ശരിയായില്ല :(
പ്രിയ സോറി അമ്മിണി, മാവിന്റെ ചോട്ടിലിരുന്ന് മാങ്ങ തീറ്റിയായിരുന്നു ജോലി അല്ലെ? ബാബു മാഷിനോടു കൂടുതല്‍ ഉപദേശം ചോദിക്കാതിരിക്കുനതാ നല്ലതു..;) പിന്നെ ചോദ്യോത്തരത്തിന്ന്റെ ഒരു ബഹളം ആയിരിക്കും..:(
നന്ദു മാഷെ,അതു തന്നെയാണെന്നു തോന്നുന്നു!!!ഫോട്ടൊ നേരെയായിരുന്നു ഇട്ടിരുന്നതു, പക്ഷെ അപ്‌ലോഡ് ആയപ്പോള്‍ തലതിരിഞ്ഞു പോയതാണ്. ഉളുക്കിയ കഴുത്തില്‍ മൂവ് ഇട്ടോളു, കാശ് അപ്നാ അപ്നാ പോക്കറ്റ് സെ ഡാലൊ...;) ( മേനെ ഹിന്ദി നഹി മാലും, ഹിന്ദി വിദ്വാന്‍ കാപ്പിലാന്‍ ഇതര്‍ സെ കറങ്ങി നടക്കുന്നു ഹെ,ഹൈ ഹം..അവിടെ ചോദിച്ചോളു....;)
ബാബു മാഷെ, മാമ്പഴം തിന്നേണ്ടതു ആഹാരത്തിനു മുന്‍പും പിന്‍പും രണ്ട് പീസ് വീതം. ഞാന്‍ ഒരു സൈറ്റില്‍ അതു എങ്ങനെ പീസ് ആക്കണം എന്നു പോലും എഴുതിയിരിക്കുന്നതു കണ്ടായിരുന്നു..മാഷു ചുമ്മാ ഓഫടിച്ചോളു, പക്ഷെ അവസാനം ഓഫായി ഇവിടെയൊന്നും കിടക്കരുതെന്നെയുള്ളൂ...:)
മാങ്ങാ കിട്ടി .പക്ഷെ മുറിച്ചു നോക്കിയപ്പോള്‍ നിറയെ പുഴു
അത് പിന്നെ ഡോണെ.. മനസു നന്നാകണം...;)
ചുമ്മാത കെട്ടൊ..:)
ബാബൂജീ, എനിക്കി തൃപ്തിയായി...
യാരിദ്, :)
ഇവിടെ യു എ ഇ യില്‍ എം കെ ഗ്രൂപ്പ് അവരുടെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ എല്ലാ കൊല്ലവും മാമ്പഴോത്സവം നടത്താറുണ്ട്.സംഗതി അവരുടെ വ്യാപാരത്തിന്‍റ്റെ ഭാഗമാണെങ്കിലും ഒട്ടേറെ തരം മാമ്പഴങ്ങള്‍ അവര്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.എല്ലാം ഒന്നിനൊന്ന് വ്യത്യസ്ഥം.കൊതിയൂറുന്ന ആ സുഗന്ധവും.... ശെരിക്ക് ഗൃഹാതുരത്വം ഉണര്‍ത്തും.
താങ്കളുടെ ഈ പോസ്റ്റും അതിഗംഭീരം.
മാമ്പഴം എന്നും ഒരു കൊതി തന്നെയാ മാഷേ...ഇത്തവണ,നാട്ടില്‍ വേനല്‍ക്കാലം ആയിട്ടും ഇവിടെ ലുലു ഹൈപെറില്‍ "മാമ്പഴോല്സവം"സംഘടിപ്പിച്ചിട്ടില്ല..എന്ത് പറ്റിയോ ആവോ?
എന്തായാലും പോസ്റ്റ് കലക്കി..മാഷേ..അമ്മിനിക്കുട്ടിയും കൂടെ ഹേമാമാലിനിയും..
ഹയ്യടാ..കൊള്ളാം. മാങ്ങ വെട്ടിവിഴുങ്ങിയതല്ലാതെ ഒരറ്റ മാങ്ങയുടെ ക്രിത്യമായ പേരറിയാത്തവളാകുന്നു ഞാന്‍.
ശൊ!
നാളെത്തന്നെ കുറച്ചു
മാമ്പഴം വാങ്ങിത്തിന്നണം.
അത്ക്കന്‍ , സ്മിത, ഹേമാംബിക, ജയശ്രീ നന്ദി..:)
ഹോ ഇതു കാണാന്‍ വൈകി. ഈ കിളിച്ചുണ്ടന്‍ മാങ്ങ, വരിക്കമാങ്ങ, നാട്ടുമാങ്ങ ഒക്കെ കൊട്ടക്കണക്കിനു വീട്ടില്‍ പറിച്ചു വയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു ........
ഇങ്ങിനി വരാത്ത വണ്ണം അതെല്ലാം പോയ് മറഞ്ഞു......
ഇന്നലെ മാവിന്‍ചോട്ടില് നിന്ന് (മഴ കാരണം ഇരിക്കാന്‍ പറ്റിയില്ല) നാട്ടുമാങ്ങ പോലത്തെ മാങ്ങാപ്പഴം തിന്നെങ്കിലും, ഈ പോസ്റ്റ് കണ്ടപ്പോ പിന്നേം കൊതിയായിട്ട് വയ്യ :-) കൂടുതല്‍ അനതപുരി വിശേഷങ്ങള്‍ പോരട്ടെ.
ഈ മാമ്പഴക്കാലത്തിലേയ്ക്ക് ഞാനും...
സസ്നേഹം,
ശിവ
ഗീത ടീച്ചറെ, ബിന്ദു, ശിവ വന്നതിനും കമന്റടിച്ചതിനും നന്ദി..:)
Post a Comment