Thursday, June 26, 2008

പത്മനാഭസ്വാമിക്ഷേത്രം ചില ചിത്രങ്ങള്‍

കഴിഞ്ഞ മാസം ഞാനും വെള്ളെഴുത്തു മാഷും കൂടീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേ നട വഴി പോയപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ ചിലത്. സമയം നട്ടുച്ച, കൃത്യമായി പറയാ‍ന്‍ കാരണമുണ്ട്. രണ്ടു പേരു വിശന്നു പൊരിഞ്ഞു ഏവിടുന്നേലും എന്തേലും വാരി വിഴുങ്ങാനായിട്ടു ഓടി പോകുന്ന സമയമായിരുന്നു. ക്യാമറ കയ്യിലുണ്ടായിരുന്ന സമയമായിരുന്നതിനാല്‍ ചാടിയിറങ്ങി അഞ്ചാറെണ്ണം ചാമ്പി. ഞാന്‍ വളരെ വലിയ ഒരു ഫോട്ടൊയെടുപ്പുകാരനായതിനാല്‍ ഇങ്ങനെയൊക്കെയൊ കിട്ടിയുള്ളൂ..;)



വടക്കേ നട- റോഡിന്റെ മധ്യഭാഗത്തു നിന്നും എടുത്ത ചിത്രം. എന്നിട്ടും ഇങ്ങനെയൊക്കെയെ കിട്ടിയുള്ളൂ..ഫോട്ടൊ എടുക്കാനറിയാവുന്നതിന്റെ ഗുണം..!



ഇതു കുറച്ചു കൂടി സൂം ചെയ്തേടുത്ത ചിത്രം.




വടക്കേ നടയുടെ വാതിലിന്റെ വലതു വശത്തെ സാലഭഞ്ജിക


വടക്കേ നടയുടെ വാതിലിന്റെ ഇടതു വശത്തെ സാലഭഞ്ജിക




അതു കഴിഞ്ഞു നേരെ പത്മതീര്‍ത്ഥക്കുളം വഴി കറങ്ങി മുന്‍ വശത്തു നിന്നും എടുത്ത ചില പോട്ടങ്ങള്‍

കിഴക്കേ നട-ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം




കുറച്ച് ദൂരത്ത് മാറി നിന്നെടുത്ത കിഴക്കേനടയുടെ ദൃശ്യങ്ങള്‍..പിറകിലായി ക്ഷേത്രഗോപുരം കാണാം






കിഴക്കേനടയിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ തെരുവിന്റെ ദൃശ്യം

ക്ഷേത്രഗോപുരത്തിന്റെ ഫോട്ടൊയെടുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷെ ശരിക്കു കിട്ടിയില്ല. വിശപ്പിന്റെ വിളി അഗാധമായതിനാല്‍ പിന്നെ ഒരു നിമിഷം താമസിച്ചില്ല. അവിടുന്നു സ്ഥലം കാലിയാക്കി...

ഈ പോട്ടത്തിലൊക്കെ ഒന്നു ക്ലിക്കി നോക്കിയാല്‍ ‍ വലുതായി കാണാം...;)

28 comments:

ശ്രീ said...

പടംസ് മോശമായില്ല മാഷേ
:)

Kiranz..!! said...

ഓഫ്..:-ഇത് കണ്ടപ്പോഴാ തകരപ്പറമ്പ് ഭാഗത്ത് നല്ല പോലെ മീന്‍ കറി,വറുത്തത് ഒക്കെ ഉച്ചയൂണിനു കിട്ടുന്ന ഒരു കടയുണ്ടായിരുന്നു.ചുമ്മാ ഓര്‍മ്മകളെ ഒന്നു റിലേറ്റി നോക്കിയതാ..!

ശിവ said...

ഈ ഫോട്ടോകള്‍ എനിക്കും വേണം...

എനിക്ക് ഒറ്റ സങ്കടമേയുള്ളൂ...നിങ്ങള്‍ എന്താ എന്നെയും കൂട്ടാത്തത്...എനിക്ക് തോന്നുന്നു ഞാന്‍ മുങ്ങിയ ദിവസമായിരുന്നു അതെന്ന്...

പിന്നെ വിശപ്പിന്റെ വിളിയെക്കുറിച്ച്..ഹോ..രണ്ടു പേര്‍ക്കും എപ്പോഴും ആ ചിന്തയേ ഉള്ളൂ...

സസ്നേഹം,

ശിവ

ദസ്തക്കിര്‍ said...

അവസാന ചിത്രത്തില്‍ മഞ്ഞ ബസ്സിന്റെയടുത്ത് നില്‍ക്കുന്ന മൂന്നാമത്തെ ആളല്ലേ വെള്ളെഴുത്ത്? മനസ്സിലായി:)

കാന്താരിക്കുട്ടി said...

ഒന്നാമത്തെ ചിത്രത്തില്‍ ക്ഷേത്രത്തിന്റെ വാതില്‍ക്കല്‍ പുറത്തോട്ടു വായില്‍ നോക്കി നില്‍ക്കുന്ന ആളല്ലേ യാരിദ്..ഇപ്പോളെങ്കിലും ഒന്നു കാണാന്‍ കഴിഞ്ഞല്ലോ..കൂടെ നില്‍ക്കുന്ന ആളാണോ വെള്ളെഴുത്ത്..

പടങ്ങള്‍ ഒക്കെ കലക്കി കേട്ടോ

NITHYAN said...

വാത്സ്യായനമഹര്‍ഷിയെപ്പോലെ തന്നെ ചങ്കുറപ്പുള്ള ബ്രഹ്മചാരിയായതുകൊണ്ടുമാത്രം സാലഭജ്ഞികയുടെ കണ്ണില്‍ പെട്ടിട്ടും രക്ഷപ്പെട്ടു

അശ്വതി/Aswathy said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
പദ്മനാഭ ക്ഷേത്രത്തിനു മുന്നില്‍ തന്നെ ഉള്ള മേത്തമണി ,കുതിര മാളിക ഒക്കെ ഒന്നു ട്രൈ ചെയ്യാവുന്നതാണ്...അസ്സല്‍ സ്ഥലങ്ങള്‍ ...പലര്ക്കും അറിയില്ല കുതിര മാളിക യെ കുറിച്ചു....

ആഷ | Asha said...

അല്ലാ വിശപ്പിന്റെ വിളി മൂര്‍ദ്ധന്യാവസ്ഥയിലായിരുന്നിട്ടും ഈ ഫോട്ടം പിടിക്കാന്‍ അവിടെ ചാടി ഇറക്കിപ്പിച്ച ചേതോവികാരം?
ചുമ്മാ ചോദ്യം ചോദിച്ചു പേടിപ്പിക്കാന്‍ നോക്കിയതാ :)

ഇവിടെ ഒക്കെ പോയിട്ട് വര്‍ഷങ്ങളായി. ഫോട്ടോ പിടിച്ചു കാണിച്ചു തന്നതിനു നന്ദി.

ഏറനാടന്‍ said...

ബാഹ്യഭംഗി ഒപ്പിയെടുത്തു. അകമേയുള്ള പത്മനാഭപ്രതിമയും ഒന്നെടുത്തൂടായിരുന്നോ ഫോട്ടോയില്‍?

വാല്‍മീകി said...

ഇപ്പോഴും ഇത് ഇങ്ങനെയൊക്കെത്തന്നെ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല പടംസ്.

പണ്ടൊരിക്കല്‍ പോയിട്ടുണ്ട് ഇവിടെയൊക്കെ...ഇനീം പോണം

വെള്ളെഴുത്ത് said...

ഏതോ സിനിമയില്‍ ജഗതി പറഞ്ഞതാണ് ഓര്‍മ്മവന്നത് ‘ഇതു ഞാനല്ല’.. ക്യാമറയുടെ ഇങ്ങേപ്പുറത്ത് മാനം നോക്കി വായും പൊളിച്ചു നിന്ന ഞാനെങ്ങനെയാണ് ലെന്‍സിനപ്പുറത്തുള്ള ഫീല്‍ഡില്‍ ബസ്സും ചാരി നില്‍ക്കുന്നത്..? വെരി ബാഡ് ഗസ്സെസ്സ് ഗായ്സ്...
പക്ഷേ ചിത്രങ്ങള്‍ വിചാരിച്ചതിനേക്കാള്‍ നന്നായി ! ഞാനിത്ര പ്രതീക്ഷിച്ചില്ലാ...

മൂര്‍ത്തി said...

ആ കോട്ടവാതിലിന്റെ ഒരു ഗ്ലോസ് അപ്പ് എന്റെ കയ്യില്‍ ഉണ്ടല്ലോ..ഞാന്‍ ഇടൂല്ലല്ലോ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹ്മം ഹ്മം പടം പിടിതന്നെ പടം പിടി .
ശ്ശൊ വിശപ്പിന്റെ വിളിയും ഒരു പടം പിടുത്തവും അത് സെറ്റപ്പാണല്ലൊ ഇഷ്ടാ..

ചാണക്യന്‍ said...

ഹൊ ഇയാളൊരു സംഭവം തന്നെ
വിശപ്പിന്റെ വിളികള്‍ക്കിടയിലെ പോട്ടൊം പിടുത്തം കലക്കി....
നന്നായി യാരിദെ....

ജിഹേഷ് said...

വടക്കേ നട “റോഡിന്റെ“ മധ്യഭാഗത്തു നിന്നും എടുത്ത ചിത്രം.

സൂക്ഷിക്കണം വല്ല വണ്ടിയും വന്നാല്‍ :)

qw_er_ty

Ranjith chemmad said...

വളരെ നന്നായിരിക്കുന്നു യാരിദ്.
congraats...

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാമല്ലോ ശ്രി പത്മനാഭാ
യാരിദെ ആ പഴവങ്ങാടി ഗണപതി ഭഗവാന്റെ രണ്ട് പടം പോസ്റ്റു

..വീണ.. said...

യാരിദ്, patience level ഇത്തിരി കൂടുതലാ അല്ലേ? വിശന്നു പൊരിഞ്ഞിരിക്കുമ്പോള്‍ പടം പിടിക്കാനുള്ള ആ ക്ഷമയേ!

ഒരു സ്നേഹിതന്‍ said...

അളിയാ...ഫോട്ടോകള്‍ നന്നായിട്ടുണ്ട്.... എനിക്കിഷ്ടായിട്ടോ...

യാരിദ്‌|~|Yarid said...

ശ്രീ..:)
കിരണ്‍സ്: ഞാന്‍ തപ്പി, കണ്ടെത്തിയില്ല..:(
ശിവ ചുമ്മാ എടുത്തോളു ഫോട്ടൊസ്, വിളിക്കുമ്പൊ കൂടെ വരണം ഇല്ലെങ്കില്‍ ഇങ്ങനെയൊക്കെ പറ്റും..;)

ദസ്തക്കീറിനാണു ആളെ പിടികിട്ടിയതു അതു തന്നെ വെള്ളേഴുത്ത്..;)

കാന്താരി കണ്ടുപിടിച്ചു അല്ലെ.. മിടുക്കി..;)

നിത്യന്‍ മാഷെ അതു തന്നെ സംഭവം..:)

അശ്വതി അടുത്ത തവണ തീര്‍ച്ചയായും അടുത്ത തവണ എടുക്കാം..:)

ആഷ, അങ്ങനെ പ്രത്യേകിച്ച് വലിയ ചേതൊ വികാരം ഒന്നുമുണ്ടായിരുന്നില്ല..;)

സാലിക്ക. ഞാന്‍ അകത്തെ ഫോട്ടോ കൂടെ എടൂക്കാന്‍ കയറിയിരുന്നെങ്കില്‍ ഞാന്‍ ഫോട്ടൊ ആയെനെ...:(

വാല്‍മീകി മാഷെ, ഇപ്പോഴും അതേ പടി തന്നെ, യാതൊരു മാറ്റവുമില്ല...:)

പ്രിയ ആ ഏരിയയിലെങ്ങാനും കണ്ടു പോയാല്‍..റെഡിയാക്കും..;)

വെള്ളെഴുത്തു മാഷെ..;)

മൂര്‍ത്തിമാഷെ ഗ്ലൊസപ്പ് എടുത്തുടനെ തന്നെ പോസ്റ്റു.. ;)

സജി,മുട്ടന്‍ സെറ്റപ്പാണ് മച്ചാന്‍സ്..:)

ചാണക്യ അതങ്ങനാണു..;)

ജിഹേഷെ വല്ല വണ്ടിയും വന്നിരുന്നേല്‍ ഫോട്ടോ എടുക്കാന്‍ പോയ ഞാന്‍ ഫോട്ടൊ ആയെനെ..;)

രഞ്ജിത് നന്ദി..:)

അനുപെ ;)

വീണാ അതെയതെ “ഫയങ്കര” പേഷ്യന്‍സാണ്. അതോണ്ടാ എടുക്കാന്‍ പോയാ ഫോട്ടൊ മുഴുവന്‍ എടുക്കാതെ അവിടുന്നു ഓടിക്കളഞ്ഞതു, അന്ന വിചാരം മുന്ന വിചാരം..;)

സ്നേഹിതാ അളിയാ എനിക്കുമിഷ്ടപ്പെട്ടു..;)

വന്നു പോയ എല്ലാവര്‍ക്കും നന്ദി..:)

smitha adharsh said...

യാരിദ്‌ നെ കാണിച്ചു തന്ന കാ‍ന്താരി ചേച്ചിക്ക് നന്ദി
ഇവിടെ വരാന്‍ വൈകി...നല്ല പോസ്റ്റ്

അരൂപിക്കുട്ടന്‍/aroopikkuttan said...

പോസ്റ്റ് നന്നായിട്ടുണ്ട്!
ധൈര്യമായിട്ടെഴുതൂ..
ലക്ഷം ലക്ഷം പിന്നാലേ...

എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

My......C..R..A..C..K........Words said...

photos kollaam

അരുണ്‍ രാജ R. D said...

hmn...Nannaayirikkunnu...:D

Shades said...

ente thiruvananthapuram...
:)

ആള്‍രൂപന്‍ said...

അതെന്താ ഈ ചിത്രത്തിലൊന്നും ആളുകള്‍ അധികമില്ലല്ലോ? അന്നെന്താ നമ്മുടേ പതിവു ബന്തായിരുന്നുവോ?

ആശംസകള്‍

Parvathy said...

athinaduthu thanne "Kuthira malika " annoru kottaravum undu, ini pokumbol, aa camera kanniluude athum photum aakkan marakallee..;)