നെയ്യാര്‍ ഡാം ലയണ്‍ സഫാരി പാര്‍ക്കിലെ ചില കാഴ്ചകള്‍
നെയ്യാര്‍ ഡാം ലയണ്‍ സഫാരിപാര്‍ക്കിലെ ചില കാഴ്ചകള്‍. താഴെയായി നെയ്യാര്‍ കാണാം..

രണ്ട് സിങ്കിണികള്‍ സിംഗന്മാരെ കാത്തിരിക്കുന്നു..!

കണ്ടില്ലല്ലൊ ചേട്ടനെ, എവിടെ വാളു വെച്ചു കിടക്കുന്നോ ആവൊ..!

ഇന്നിനി വരുമെന്നു തോന്നുന്നില്ല. കിടന്നു കളയാം...!

ഞാനുറങ്ങി.. നീ അവിടെ കാത്തിരുന്നൊ.. ഇപ്പൊ വന്നതു പോലെ തന്നെ...!

സ്വന്തം സിംഗചേട്ടനെയും കാത്ത് കണ്ണിലെണ്ണയൊഴിച്ച് വിദുരതയിലേക്കു നോക്കിയിരിക്കുന്ന ഒരു സിംഗിണി..



16 comments:
അടിക്കുറിപ്പിലൂടെ പറഞ്ഞ ആത്മകഥ ഇഷ്ടപ്പെട്ടു.
ഇത് Jumanji effect തന്നെ...പോത്ത്, ചീങ്കണ്ണി, ഉടുമ്പ്, ശിങ്കം...
എനിക്കിപ്പം പോകണം നെയ്യാര്‍ ഡാമില്‍... :) :)
നന്ദീട്ടോ ...
6,7 അടിക്കുറിപ്പ് ഉഗ്രന്‍.......
ഒരു സംശയം ചോദിച്ചോട്ടെ, നിരക്ഷരന്‍ എന്തിനാ ഇപ്പോ നെയ്യാര്‍ ഡാമില്‍ പോകുന്നത്????
കാന്താരിചേച്ചിക്ക് 2008ലെ ഏറ്റവും വലിയ ചിരിക്കാത്ത തമാശക്കുള്ള അവാര്‍ഡ് ആരെങ്കിലും ഒന്നു കൊടുത്തേക്കണേ.....
പടംസ് കൊള്ളാം.
(ഓ.ടോ: നീരൂ.. വിരഹിണിമാരെ കണ്ടോണ്ടതുകൊണ്ടാണോ.. ഇപ്പം പോണംന്നു പറേണത്? :) )
സിംഗത്തിന്റെ പെണ്‍ലിംഗം സിംഗി അല്ലേന്നൊരു വ്യാഗരണം... :)
വാളു വച്ചിട്ടാണോ എന്തോ ശ്രീമാന്റെ മുഖത്തൊരു ആശങ്ക (6 ല്‍)! ഒടുക്കം സിങ്കിണികള്‍ ചേട്ടായിയെ ക്വസ്റ്റ്യന്‍ ചെയ്യുന്ന പടങ്ങളൊന്നും ഇല്ലേ?
:)
തള്ളേ !!!
പൊളപ്പേന്‍ പടങ്ങളു മച്ചാ.
പാവങ്ങള്‍ സിംഗിണികള്‍..
കൊള്ളം യാരിദ്.
സിമ്മേട്ടനേം സിമ്മേച്ചിമാരെം കണ്ടു.
അവര്‍ക്കുള്ള ‘അടി‘ കുറിപ്പിലൂടെ കൊടുത്തതും നന്നായി. ;)
റേഡിയോ സ്റ്റൈലില്‍ പറഞ്ഞാല്‍ “പടങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തി” :))
-സുല്‍
നല്ല പോട്ടങ്ങളും,അടിക്കുറിപ്പും..
ഓ.ടോ..നേരത്തെ മുതലയുടെ സ്വകാര്യത,ഇപ്പോ ദാ ഇത്...
വേണ്ടാ..വേണ്ടാ...
സുല്ലേ..:D
കൊള്ളാം..നല്ല പോട്ടംസ്
തിരോന്തരത്തെ മ്യഗശാലേല് സിംഗത്തെ കാണാന്‍ പോയപ്പൊ അവന്‍ തിരിഞ്ഞ് കാമറേലും മോന്തേലും പമ്പു ചെയ്ത വല്യൊരു ചരിത്രം എനിക്കുണ്ട്, ഇതിനെക്കാളും നിനക്കെന്നെ കടിച്ചൂടാരുന്നാ എന്നു ഞാന്‍ ചോദിച്ചപ്പം, കൂടെ വന്നോരു പറഞ്ഞെതെന്താന്നാ..യൂ ആര്‍ ലക്കീന്ന്..! ലക്ഷത്തിലൊരാള്‍ക്കേ ഇങ്ങനെ ഭാഗ്യമുണ്ടാവൂന്ന്..;)
ചിത്രങ്ങള്‍ക്കെല്ലാം ഒരു "രാജകീയത"
നന്നായിരിക്കുന്നു..
നല്ല ഫോട്ടോസ്..എങ്ങനെ ഒപ്പിക്കുന്നു ഇതൊക്കെ..നന്നായിട്ടുണ്ട്..
സിംഗങ്ങള്‍ കൊള്ളാലോ..
അല്ലേലും ഭയങ്കര മടിയന്മാരായ കാരണം ഇവറ്റയുടെ നല്ല ആക്റ്റീവ് ഫോട്ടോസ് കിട്ടാന്‍ പാടാ.. എപ്പോഴും കിടപ്പായിരിക്കും....
അടിക്കുറിപ്പുകള്‍ വച്ച് എന്തായലും അവരുടെ വെറുതേ കിടപ്പ് പോലും കലക്കനാക്കീട്ട്ണ്ട്
ഈ സിംബഫാമിലിയെ ഞാനും കണ്ടിട്ടുണ്ട്. ഒരു പതിനഞ്ചു വര്‍ഷം മുന്‍പ്. അന്നും ഇതുപോലെ ഒരു സിംബവും നാലു സിംബിണികളും.......
Post a Comment