
വിശാലമായ ശംഖുമുഖം കടല്പുറം. കഴിഞ്ഞവര്‍ഷം എയര്‍പോര്‍ട്ട് റോഡിന്റെ മധ്യഭാഗം വരെ കടലെടുത്തിരുന്നു. ഇതുവരെയും ആ റോഡ് ശരിയാക്കിയിട്ടില്ല



കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത മത്സ്യകന്യക. ഇതു നേരത്തെ മുര്‍ത്തി മാഷും പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നു തോന്നുന്നു.

അപ്പുറത്തു കിടക്കുന മത്സ്യകന്യകയെ മൈന്‍ഡ് ചെയ്യാതെ ഇപ്പുറത്ത് കിടക്കുന്ന ചേട്ടന്‍. ആകാശത്തേക്ക് നോക്കിയാണ് കിടക്കുന്നത്.ഇതല്ല ഇതിനപ്പുറവും ഞാന്‍ കണ്ടിട്ടുണ്ടെന്ന മട്ടിലുള്ള കിടപ്പ്!! കണ്ടിട്ടു കഞ്ചാവാണെന്ന് തോന്നുന്നു!!!

ഈ കെട്ടിടം പണ്ടു മഹാരാജാവ് കാറ്റുകൊള്ളാനായി വന്നു കിടന്നിരുന്നതാണ്( എന്നു തോന്നുന്നു.!!!;) ഒരു കെട്ടിടം കണ്ടു എടുത്തു ഉടനെ ഒരു പോട്ടം, അത്രെയുള്ളൂ)

ശംഖുമുഖം കടല്പുറത്തു അലഞ്ഞു തിരിഞ്ഞു നടക്കുന്ന യുവമിഥുനങ്ങളും മിഥുനികളും..
