മാങ്ങയുടെ ശാസ്ത്രിയ നാമ മാംഗിഫെറ ഇന്‍ഡിക എന്നാണ്. തറവാട് പേര് Anacardiaceae ( വേണമെങ്കില്‍ അനാകോണ്ട എന്നു വായിച്ചോളു- ആര്‍നോള്‍ഡ് സ്വാര്‍സെനഗറെ ഞങ്ങളു തിരുവനന്തപുരത്തു വിളിക്കാന്‍ സൌകര്യത്തിനായി ആര്യനാട് ശിവശങ്കരന്‍ എന്നു പറയുന്നതു പോലെ). തറവാട് ഇവിടെ തന്നെ,ഇന്‍ഡ്യ. കശുവണ്ടി, ജമൈക്കന്‍ പ്ലം മുതലായവയുടെ അടുത്ത ബന്ധു കൂടീയാണ് മാങ്ങ. ഏകദേശം 20 മില്യണ്‍ മെട്രിക് ടണ്‍ മാമ്പഴം ഒരു വര്‍ഷം ലോകത്തൊട്ടാകെ ഉലപാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്ക്.
നമുക്കൊക്കെ “അഫിമാനിക്കാനായി“ മറ്റൊരു കാര്യംകൂടി മാംഗൊ എന്ന വാക്കിന്റെ ഉല്‍ഭവം മാങ്ങ എന്ന മലയാളം വാക്കാണെന്ന് പലയിടത്തും ഞാന്‍ കണ്ടു. പക്ഷെ ഈ മാങ്ങ എന്ന് മലയാളത്തില്‍ പേരുവന്നത് പോര്‍ട്ടുഗീസില്‍ നിന്നുമാണെന്നും കണ്ടു!! ചിലയിടത്തു തമിഴില്‍ നിന്നാണ് ഈ വാക്കിന്റെ ഉല്‍ഭവമെന്നും..!!!അതു പോലെ ഏകദേശം 1000 ത്തോളം ഇനങ്ങള്‍ ഭാരതത്തില്‍ മാത്രമുണ്ടത്രെ. ഇന്ത്യയുടെ ദേശിയഫലമാണ് മാമ്പഴം. മാമ്പഴത്തിനെ പഴങ്ങളുടെ രാജാവായി കണക്കു കൂട്ടുന്നു.ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്ന മുന്നാമത്തെ ഫലമാണ് മാമ്പഴം.
വൈറ്റമിന്‍ എ, സി, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മാമ്പഴം. ഡയിലി ഒരു മാമ്പഴം കഴിക്കുന്നതു നല്ലതാണെന്ന് പറയപ്പെടുന്നു.
മൂന്നര ഔണ്‍സുള്ള ഒരു കഷണം മാമ്പഴത്തിലെ ന്യൂട്രിഷന്റെ അളവ് ദാ താഴെക്കൊടൂക്കുന്നു
Calories - 66
Protein - 0.5g
Total Carbohydrate - 17g
Fat - 0.27g
Cholesterol - 0mg
Sodium - 2mg
Potassium - 156mg
Vitamin A - 3,890IU
Vitamin C - 27mg
ബി സി 2000 മാണ്ടു മുതല്‍ തന്നെ മാങ്ങയുടെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നു. ബി സി 5-ആം നൂറ്റാണ്ടില്‍ ബുദ്ധഭിക്ഷുക്കള്‍ മാങ്ങ അടിച്ചു മാറ്റി നേരെ മലയായിലേക്കു കയറ്റിയയച്ചു.
എ ഡി പത്താം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ വ്യാപാരികള്‍ വഴി ഇതു മധ്യേഷ്യയിലെക്കും അതു വഴി കിഴക്കന്‍ ആഫ്രിക്കയിലുമെത്തി. 15-ആം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരുടെ വരവോടെ മാങ്ങ തെക്കെ അമേരിക്കയിലേക്കും ഫിലിപ്പൈന്‍സിലേക്കും പടിഞ്ഞാറന്‍ ആഫ്രിക്കയിലെക്കും എത്തിചേര്‍ന്നു.
സന്തോഷത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമായിട്ടായിരുന്നു പണ്ടു കാലങ്ങളില്‍ മാവിനെ കണക്കു കൂട്ടിയിരുന്നതു. അതു കൊണ്ട് തന്നെ വിവാഹച്ചടങ്ങുകളിലും, ആഘോഷങ്ങളിലും മറ്റും മാവിലയും മറ്റും കൊണ്ട് ഭവനങ്ങളും മറ്റും അലങ്കരിക്കുകയും ചെയ്തിരുന്നു. വേദങ്ങളിലും,രാമായണത്തിലും മറ്റും മാമ്പഴത്തെ പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട്.ദേവന്മാരുടെ ആഹാരം കൂടിയാണത്രെ മാമ്പഴം.
ഇനി ഞാന്‍ മാമ്പഴോത്സവത്തിനു പോയപ്പോള്‍ എടൂത്ത മാമ്പഴങ്ങളുടെ ചിത്രങ്ങള്‍..
നമ്മുടെ ഹേമാമാലിനി,അമ്മിണി ചേച്ചി മുതല്‍ ജഹാംഗീര്‍ രാജാവു വരെയുണ്ടായിരുന്നു അവിടെ.. സംശയമുണ്ടെല്‍ നോക്കിക്കോളു
ഇതു ഗുഡാടത്ത്. ഒരു മാങ്ങയുടെ വില 70 രുപ, എകദേശം ഒരു കിലൊയുടെ മുകളിലുണ്ടായിരുന്നു ഒരു മാമ്പഴത്തിന്റെ തൂക്കം.
|ഇവള് ഹേമമാലിനി-സുന്ദരിക്കുട്ടീ!!
കിളീച്ചുണ്ടന്‍ മാമ്പഴം- ഈ മാങ്ങ കണ്ടിട്ടാണ് മോഹന്‍ ലാല് കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയെടുത്തത്!!!
മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു ഞാന്‍-- ഇവന്‍ മല്‍ഗോവ!!!
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പഞ്ചവര്‍ണ്ണക്കിളീ...
അല്‍ഫൊണ്‍സാ- മാമ്പഴ ചക്രവര്‍ത്തി
ഇതു പാതിരി. പള്ളിയിലെ പാതിരിയല്ല!!!
ജഹാംഗീര്‍- സംശയിക്കേണ്ട മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ജഹാംഗിറിന്റെ സ്മരണക്കിട്ടതു തന്നെ ഈ പേര്
