കൊല്ലത്തെ ഒരു പ്രശസ്തമായ ഷോപ്പിംഗ് ഹൗസിലെ വിലപ്പെട്ട കമന്റുകൾ ഉപ്പിലിട്ട് വെച്ചിരുന്നതിന്റെ പോട്ടങ്ങൾ....
നാളെ മുതൽ ചായയുടെ വിലകുറച്ച് വേണം സാധനങ്ങൾ കൊടുക്കാൻ..!
ചായ വൈകിയതു ക്ഷമിക്കാൻ പാടില്ലാത്ത കുറ്റം തന്നെ..!
പാവമായിപ്പോയി, കക്ഷിക്കു ചായ ചോദിച്ചിട്ടു പോലും ഷോപ്പുകാർ കൊടുത്തില്ലെന്നു തോന്നുന്നു.. കഷ്ടം..:(
പിള്ളാരെ മര്യാദക്കു വേണം ഷോപ്പിൽ നിർത്താൻ, പർച്ചേസ് ചെയ്യാൻ വന്നുവെന്ന ഒരു കുറ്റമല്ലെ ചെയ്തുള്ളു..?
ജ്യൂസ് കൊടുക്കാത്തതു അക്ഷന്തവ്യമായ തെറ്റായിപോയി. ഇനി മേലാൽ ആവർത്തിക്കരുത്..
ഡയബറ്റിസ് ഉള്ള ആൾക്കാരും വരുന്നതല്ലെ പർച്ചേസ് ചെയ്യാൻ. നാളെ മുതൽ കസ്റ്റമേഴ്സിനു നാരങ്ങാ വെള്ളം കൊടുക്കുന്നതിനു മുൻപ് അതൊന്നു കുടിച്ച് ടെസ്റ്റ് ചെയ്തു വേണം കൊടുക്കാൻ..