കൊല്ലത്തെ ഒരു പ്രശസ്തമായ ഷോപ്പിംഗ് ഹൗസിലെ വിലപ്പെട്ട കമന്റുകൾ ഉപ്പിലിട്ട് വെച്ചിരുന്നതിന്റെ പോട്ടങ്ങൾ....
Sunday, March 29, 2009
Tuesday, October 21, 2008
തിരക്കൊഴിഞ്ഞ്...
Thursday, October 9, 2008
ചുമ്മാ ഒരു പടം..

ഒന്നു രണ്ട് മാസത്തിനു മുന്പ് ഒരു സുഹൃത്ത് വീട്ടീല്‍ വന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന ഒരു നിക്കോണ്‍ ഡി 10 ക്യാമറ കണ്ടു കൌതുകം തോന്നി അതൊന്നു പരീക്ഷിക്കാന്‍ മേടിച്ചു മുറ്റത്തു നിന്ന ആന്തൂറിയത്തിന്റെ ഫോട്ടോയെടുത്തു നോക്കി. പത്തിരുപതെണ്ണം എടുത്തു. ഒന്നൊഴിച്ചു എല്ലാം ഔട്ട് ഓഫ് ഫോക്കസ്...! കൊള്ളാമെന്നു തോന്നിയതെടുത്തു ചാമ്പുന്നു..;)
സമര്‍പ്പണം: എന്നെ എന്നും ചാറ്റിലൂടെയും ഫോണിലൂടെയും സഹിച്ചോണ്ടിരിക്കുന്ന എന്റെ സുഹൃത്തിനു. .:)
Friday, August 29, 2008
രണ്ടു സിംഗിണികളും ഒരു സിംഗവും..
നെയ്യാര്‍ ഡാം ലയണ്‍ സഫാരി പാര്‍ക്കിലെ ചില കാഴ്ചകള്‍
നെയ്യാര്‍ ഡാം ലയണ്‍ സഫാരിപാര്‍ക്കിലെ ചില കാഴ്ചകള്‍. താഴെയായി നെയ്യാര്‍ കാണാം..

രണ്ട് സിങ്കിണികള്‍ സിംഗന്മാരെ കാത്തിരിക്കുന്നു..!

കണ്ടില്ലല്ലൊ ചേട്ടനെ, എവിടെ വാളു വെച്ചു കിടക്കുന്നോ ആവൊ..!

ഇന്നിനി വരുമെന്നു തോന്നുന്നില്ല. കിടന്നു കളയാം...!

ഞാനുറങ്ങി.. നീ അവിടെ കാത്തിരുന്നൊ.. ഇപ്പൊ വന്നതു പോലെ തന്നെ...!

സ്വന്തം സിംഗചേട്ടനെയും കാത്ത് കണ്ണിലെണ്ണയൊഴിച്ച് വിദുരതയിലേക്കു നോക്കിയിരിക്കുന്ന ഒരു സിംഗിണി..

Thursday, August 21, 2008
ഒരു ചീങ്കണ്ണി ചരിതം...!
നെയ്യാര്‍ ഡാമിലെ ചീങ്കണ്ണി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ള ചില കാഴ്ചകള്‍
ഉറങ്ങാനും സമ്മതിക്കില്ല, ഓരോരുത്തന്മാര്‍ രാവിലെ ഒരു പണിയുമില്ലാതെ ഇറങ്ങിക്കോളും. ഒളിച്ചിരിക്കാം ഇനി...!!!
ക്യാമറക്കു പോസ് ചെയ്തു തന്ന രണ്ടു പ്രണയജോഡികള്‍ ..!
Thursday, June 26, 2008
പത്മനാഭസ്വാമിക്ഷേത്രം ചില ചിത്രങ്ങള്‍
കഴിഞ്ഞ മാസം ഞാനും വെള്ളെഴുത്തു മാഷും കൂടീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേ നട വഴി പോയപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ ചിലത്. സമയം നട്ടുച്ച, കൃത്യമായി പറയാന്‍ കാരണമുണ്ട്. രണ്ടു പേരു വിശന്നു പൊരിഞ്ഞു ഏവിടുന്നേലും എന്തേലും വാരി വിഴുങ്ങാനായിട്ടു ഓടി പോകുന്ന സമയമായിരുന്നു. ക്യാമറ കയ്യിലുണ്ടായിരുന്ന സമയമായിരുന്നതിനാല്‍ ചാടിയിറങ്ങി അഞ്ചാറെണ്ണം ചാമ്പി. ഞാന്‍ വളരെ വലിയ ഒരു ഫോട്ടൊയെടുപ്പുകാരനായതിനാല്‍ ഇങ്ങനെയൊക്കെയൊ കിട്ടിയുള്ളൂ..;)
വടക്കേ നട- റോഡിന്റെ മധ്യഭാഗത്തു നിന്നും എടുത്ത ചിത്രം. എന്നിട്ടും ഇങ്ങനെയൊക്കെയെ കിട്ടിയുള്ളൂ..ഫോട്ടൊ എടുക്കാനറിയാവുന്നതിന്റെ ഗുണം..!
ഇതു കുറച്ചു കൂടി സൂം ചെയ്തേടുത്ത ചിത്രം.

വടക്കേ നടയുടെ വാതിലിന്റെ വലതു വശത്തെ സാലഭഞ്ജിക

വടക്കേ നടയുടെ വാതിലിന്റെ ഇടതു വശത്തെ സാലഭഞ്ജിക

അതു കഴിഞ്ഞു നേരെ പത്മതീര്‍ത്ഥക്കുളം വഴി കറങ്ങി മുന്‍ വശത്തു നിന്നും എടുത്ത ചില പോട്ടങ്ങള്‍
കിഴക്കേ നട-ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം
കിഴക്കേനടയിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ തെരുവിന്റെ ദൃശ്യം
Wednesday, May 14, 2008
മാമ്പഴക്കാലം...
തിരുവനന്തപുരത്തു മാമ്പഴക്കാലമായിരുന്നു കഴിഞ്ഞ ആഴ്ച!!!11 മുതല്‍ 13 വരെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന ദേശീയ മാമ്പഴോത്സവത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് വീട്ടില്‍ വന്നിരുന്നു ഗൂഗിള്‍ മുഴുവന്‍ തപ്പിയെടുത്ത് മാങ്ങയുടെ ചരിത്രം മനസ്സിലാക്കാന്‍ ശ്രമിച്ചു. അതിന്റെ പരിണിത ഫലം ഇതായിരുന്നു..!!!
മാങ്ങയുടെ ശാസ്ത്രിയ നാമ മാംഗിഫെറ ഇന്‍ഡിക എന്നാണ്. തറവാട് പേര് Anacardiaceae ( വേണമെങ്കില്‍ അനാകോണ്ട എന്നു വായിച്ചോളു- ആര്‍നോള്‍ഡ് സ്വാര്‍സെനഗറെ ഞങ്ങളു തിരുവനന്തപുരത്തു വിളിക്കാന്‍ സൌകര്യത്തിനായി ആര്യനാട് ശിവശങ്കരന്‍ എന്നു പറയുന്നതു പോലെ). തറവാട് ഇവിടെ തന്നെ,ഇന്‍ഡ്യ. കശുവണ്ടി, ജമൈക്കന്‍ പ്ലം മുതലായവയുടെ അടുത്ത ബന്ധു കൂടീയാണ് മാങ്ങ. ഏകദേശം 20 മില്യണ്‍ മെട്രിക് ടണ്‍ മാമ്പഴം ഒരു വര്‍ഷം ലോകത്തൊട്ടാകെ ഉലപാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്ക്.
നമുക്കൊക്കെ “അഫിമാനിക്കാനായി“ മറ്റൊരു കാര്യംകൂടി മാംഗൊ എന്ന വാക്കിന്റെ ഉല്‍ഭവം മാങ്ങ എന്ന മലയാളം വാക്കാണെന്ന് പലയിടത്തും ഞാന്‍ കണ്ടു. പക്ഷെ ഈ മാങ്ങ എന്ന് മലയാളത്തില്‍ പേരുവന്നത് പോര്‍ട്ടുഗീസില്‍ നിന്നുമാണെന്നും കണ്ടു!! ചിലയിടത്തു തമിഴില്‍ നിന്നാണ് ഈ വാക്കിന്റെ ഉല്‍ഭവമെന്നും..!!!അതു പോലെ ഏകദേശം 1000 ത്തോളം ഇനങ്ങള്‍ ഭാരതത്തില്‍ മാത്രമുണ്ടത്രെ. ഇന്ത്യയുടെ ദേശിയഫലമാണ് മാമ്പഴം. മാമ്പഴത്തിനെ പഴങ്ങളുടെ രാജാവായി കണക്കു കൂട്ടുന്നു.ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്ന മുന്നാമത്തെ ഫലമാണ് മാമ്പഴം.
വൈറ്റമിന്‍ എ, സി, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മാമ്പഴം. ഡയിലി ഒരു മാമ്പഴം കഴിക്കുന്നതു നല്ലതാണെന്ന് പറയപ്പെടുന്നു.
മൂന്നര ഔണ്‍സുള്ള ഒരു കഷണം മാമ്പഴത്തിലെ ന്യൂട്രിഷന്റെ അളവ് ദാ താഴെക്കൊടൂക്കുന്നു
Calories - 66
Protein - 0.5g
Total Carbohydrate - 17g
Fat - 0.27g
Cholesterol - 0mg
Sodium - 2mg
Potassium - 156mg
Vitamin A - 3,890IU
Vitamin C - 27mg
ബി സി 2000 മാണ്ടു മുതല്‍ തന്നെ മാങ്ങയുടെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നു. ബി സി 5-ആം നൂറ്റാണ്ടില്‍ ബുദ്ധഭിക്ഷുക്കള്‍ മാങ്ങ അടിച്ചു മാറ്റി നേരെ മലയായിലേക്കു കയറ്റിയയച്ചു.
എ ഡി പത്താം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ വ്യാപാരികള്‍ വഴി ഇതു മധ്യേഷ്യയിലെക്കും അതു വഴി കിഴക്കന്‍ ആഫ്രിക്കയിലുമെത്തി. 15-ആം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരുടെ വരവോടെ മാങ്ങ തെക്കെ അമേരിക്കയിലേക്കും ഫിലിപ്പൈന്‍സിലേക്കും പടിഞ്ഞാറന്‍ ആഫ്രിക്കയിലെക്കും എത്തിചേര്‍ന്നു.
സന്തോഷത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമായിട്ടായിരുന്നു പണ്ടു കാലങ്ങളില്‍ മാവിനെ കണക്കു കൂട്ടിയിരുന്നതു. അതു കൊണ്ട് തന്നെ വിവാഹച്ചടങ്ങുകളിലും, ആഘോഷങ്ങളിലും മറ്റും മാവിലയും മറ്റും കൊണ്ട് ഭവനങ്ങളും മറ്റും അലങ്കരിക്കുകയും ചെയ്തിരുന്നു. വേദങ്ങളിലും,രാമായണത്തിലും മറ്റും മാമ്പഴത്തെ പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട്.ദേവന്മാരുടെ ആഹാരം കൂടിയാണത്രെ മാമ്പഴം.
ഇനി ഞാന്‍ മാമ്പഴോത്സവത്തിനു പോയപ്പോള്‍ എടൂത്ത മാമ്പഴങ്ങളുടെ ചിത്രങ്ങള്‍..
നമ്മുടെ ഹേമാമാലിനി,അമ്മിണി ചേച്ചി മുതല്‍ ജഹാംഗീര്‍ രാജാവു വരെയുണ്ടായിരുന്നു അവിടെ.. സംശയമുണ്ടെല്‍ നോക്കിക്കോളു

ഇതു ഗുഡാടത്ത്. ഒരു മാങ്ങയുടെ വില 70 രുപ, എകദേശം ഒരു കിലൊയുടെ മുകളിലുണ്ടായിരുന്നു ഒരു മാമ്പഴത്തിന്റെ തൂക്കം.
|ഇവള് ഹേമമാലിനി-സുന്ദരിക്കുട്ടീ!!
കിളീച്ചുണ്ടന്‍ മാമ്പഴം- ഈ മാങ്ങ കണ്ടിട്ടാണ് മോഹന്‍ ലാല് കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയെടുത്തത്!!!
മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു ഞാന്‍-- ഇവന്‍ മല്‍ഗോവ!!!
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പഞ്ചവര്‍ണ്ണക്കിളീ...
അല്‍ഫൊണ്‍സാ- മാമ്പഴ ചക്രവര്‍ത്തി
ഇതു പാതിരി. പള്ളിയിലെ പാതിരിയല്ല!!!
ജഹാംഗീര്‍- സംശയിക്കേണ്ട മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ജഹാംഗിറിന്റെ സ്മരണക്കിട്ടതു തന്നെ ഈ പേര്
Subscribe to:
Posts (Atom)